Saturday 21 September 2013

മൊബൈൽ ഷോപ്പ്
==============
ഞാൻ റീചാർജ് കൂപ്പണ് വാങ്ങാനായി കയറിയതാണ്...

പ്രായമായ ഒരു വല്ലിപ്പനും വല്ലിമ്മച്ചിയും
ഒരു സഞ്ചിയും തൂക്കി ഷോപ്പിന്റെ ഡോറിൽ നോക്കി നിൽക്കുന്നുണ്ട്.

ഞാൻ കാര്യം തിരക്കി ഒരു മൊബൈൽ ഫോണ് വാങ്ങാനാ അവര് വന്നിരിക്കുന്നത്..
മക്കൾ ആരെങ്കിലും വിദേശത്ത് ആയിരിക്കും എന്ന് ഞാൻ കരുതി..

******************

"മോനെ വെല കൊറവിന്റെ ഒരു മൊബീലു വേണം"....

നോക്കിയ മതിയാ...!

"നോക്കിയാ പോരാ സ്വന്തമായി ഒരെണ്ണം വാങ്ങാനാ വന്നത്"...

അതേ വെല്ലിപ്പാ.. മൊബൈലിന്റെ പേരാ നോക്കിയ. 999 രൂപയാകും ....!

"മോനെ.. വെല്ലിപ്പന് പഴയതൊന്നു തന്നാ മതി.. ഒരു 300 രൂപക്കുള്ളത്"...

വെല്ലിപ്പൻ ആ മുന്നൂറ് രൂപ കൊടുത്ത് പഴയ ആ മൊബൈൽ തിരിച്ചും മറിച്ചും നോക്കി
എന്നിട്ട് ആ കടക്കാരനോട് ചോദിച്ചു

"മോനെ ഇത് കെട്ടുപോയല്ലോ.... ഇതിലെങ്ങിനെയാ നമ്പര് കുത്തുന്നത്"

മൂപ്പരുടെ ചോദ്യം കേട്ട കടക്കാരനും ഞാനും ഒന്ന് ഞെട്ടിചിരിച്ചുപോയി

ഞാൻ ചോദിച്ചു... "വെല്ലിപ്പനെന്തിനാ ഈ മൊബൈൽഫോണ് മക്കൾ ആരേലും വിദേശത്തുണ്ടോ"

"അയ്യോ മോനെ മക്കളെയൊക്കെ പഠിപ്പിച്ചു.
നല്ല ജോലിയൊക്കെ കിട്ടീപ്പോ വലിയ വീട്ടീന്ന് പെണ്ണും കിട്ടി..
ഇപ്പ ഞങ്ങൾ അവരുടെ സ്റ്റാറ്റസിനു നിരക്കാത്തത് കൊണ്ടോ എന്തോ
ഞങ്ങളെ ഇട്ടിട്ടുപോയി ടൌണിൽ ഫ്ലാറ്റ് എടുത്താ താമസം ..
ഇപ്പൊ ഞാനും ദേ ഇവളും മാത്രേ ഉള്ളു"

അത് കേട്ട് എന്റെ ഉള്ളൊന്നു പിടഞ്ഞു.. വീണ്ടും ഞാൻ ചോദിച്ചു...
"പിന്നെ ആര്ക്ക് വിളിക്കാനാ വെല്ലിപ്പാ ഈ ഫോണ്""

"മോനെ വീട്ടിൽ ഗ്യാസുണ്ട്.. അത് തീർന്നാൽ ബുക്ക് ചെയ്യാൻ ഇപ്പൊ ഫോണ് വേണം പോലും"

ഞാൻ ചോദിച്ചു.... "ബുക്കിങ്ങിനു ഫോണ് വേണമെങ്കിൽ ഫോണ് ഇല്ലാത്തവർ എന്ത് ചെയ്യും വെല്ലിപ്പാ "

"അത് മാത്രമല്ല മോനെ ഇപ്പൊ ഗ്യാസിനു ഇരട്ടി കാശുകൊടുക്കണം.
ഈ കൂടുതൽ കൊടുക്കുന്ന കാശ് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ വരും"..

വീണ്ടും എന്റെ സംശയം... "അപ്പൊ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ എന്ത് ചെയ്യും"

"ആ ആർക്കറിയാം.. പിന്നെ നമ്മൾ കൂടുതൽ അടക്കുന്ന കാശ്
ബാങ്കിൽ എത്തി എന്ന് ഈ ഫോണിലൂടെ
നമ്മളെ മെസ്സേജ് വഴി അറിയിക്കും..
മോനെ... ഇതെങ്ങിനെയാ കുത്തി വിളിക്കണതെന്ന് ഒന്ന് കാണിച്ചുതാ മോനെ"...

ഞാൻ ആ ഫോണ് വാങ്ങി എങ്ങിനെയാ മെസ്സേജ് അയക്കേണ്ടതെന്നും വിളിക്കേണ്ടതെന്നും ആ വെല്ലിപ്പനു കാണിച്ചുകൊടുത്തു..

ഞാൻ കടയിൽ നിന്ന് ഇറങ്ങിയ സമയത്ത്
എൻറെ പുറകെ വന്ന
ആ വെല്ലിപ്പന്റെ തളർന്ന ശബ്ദം "മോനെ ഇതിൽ...."
ബാക്കി കേൾക്കാൻ എന്റെ സമയക്കുറവ് എന്നെ അനുവദിച്ചില്ല..

അഴിമതി തടയാനായിരിരിക്കാം ഇത്തരം പദ്ധതികൾ..
പക്ഷെ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി
അതിനൊരു പരിഹാരം കണ്ടു കൊണ്ടാകണം
ഇത്തരം പദ്ധതികൾ നടപ്പിൽ വരുത്താൻ..

ഓരോരോ വള്ളികെട്ടുകളെ.....!!!

No comments:

Post a Comment